Friday, December 28, 2012


പെണ്‍ കുട്ടി  യുടെ അച്ചന്‍ 

"ഇശ്വരാ !!, പെണ്‍കുട്ടി അവല്ലെ, ആവല്ലേ .." എന്ന് പലവുരു സ്വയം ബോത്യപെടുത്തിയും , ബോതിപ്പിച്ചും അരുണ്‍ ലേബര്‍ റുമിന്ട മുന്‍പില്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടന്നു... 4 മണികൂര്‍ കഴിഞ്ഞിട്ടും അകത്തു നിന്നും വിവരം ഒന്നും കേള്‍ക്കാത്തതിന്‍റ് പെടിയം 2 ദിവസം ആയി ആഹാരം ഒന്നും കാര്യമായി കഴിക്കതടിന്‍ ഷീണവും അയാളെ അതികം അങ്ങനെ നടക്കാന്‍ അനുവതിച്ചില്ല.

വ്വൈറ്റിങ്ങ് റൂമിലെ TV യില്‍ അപ്പോളും ഫ്ലാഷ് ന്യൂസ്‌ ഓടുന്നത് അവളെ കുറിച്ച് ആയിരുന്നു. പേരോ നളോ ഊരൊ അറിയാത്ത അവളെ കുറിച്ച്. ചാനല്‍ പരുന്തുകള്‍ കഴിജ്ഞ 10 ദിവസങ്ങളില്‍ പറഞ്ഞ അതെ കാര്യങ്ങള്‍ വത്യസ്തമായ ശബ്ദങ്ങില്‍, രൂപങ്ങളില്‍ , കളര്‍ കളില്‍ വീണ്ടും പറഞ്ഞുകൊണ്ട്, അല്ലാ കേള്‍പ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റ് ഇതായിരുന്നു "സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രി ബുള്ളറ്റിന്‍ പുറത്തു ഇറക്കി, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം".

അരുണ്‍ മനസു നിറയെ ആ പെണ്‍കുട്ടി ആയിരുന്നു, അവന്‍ ഇന്നോളം കണ്ടിട്ടില്ലാത്ത പേര് പോലും അറിയാത്ത അവള്‍... "മനുഷ്യര്‍ ഇങ്ങനയൂം ഉണ്ടോ?.. ഒരു പെണ്‍കുട്ടിയെ ആരു പേര്‍ ചേര്‍ന്നു കൊത്തി നുറുക്കി.. എന്നിട്ട് ജനനെത്രിയത്തില്‍ ഇരുമ്പ് ദാന്ടു കുത്തി ഇറക്കി ..!!!" ഒരു മനുഷ്യന് ഇങ്ങനെ ഓകെ ചെയ്യാന്‍ പറ്റുമോ .. ...
"എടാ മോനെ, ഇതു  ഇനിഉം സമയം എടുക്കും .. നീ ഇസ്വരനെ വിചാരിച്ചു പോയി വല്ലതും വാങ്ങി കഴിച്ചിട്ടുവാ".. ലെബോര്‍ റൂമിന്‍റെ കര്ടന്‍ കാറ്റില്‍ നീങ്ങിയ പ്പോള്‍ എന്തോ കണ്ടാ ആശ്വാസത്തില്‍ അമ്മ അരുണ്‍ ഇന്റെ അടുത്തു വന്നു ഇരുന്നു. " കഴിഞ 4 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഇത് ഒരു 10 ആം വട്ടം ആകും അമ്മാ ഇതു പറയുന്നത്.." ഞാന്‍ പോക്കോളം അമ്മേ, ഇപ്പോള്‍ വിശക്കുന്നില്ല" അരുണ്‍ TV യില്‍ നിന്നും കണ്ണു മാറ്റി.

ഒരു വട്ടം കഴിക്കാന്‍ താമസിച്ചതിനു ഈ അമ്മ ഇത്ര വെവലതിപെടുമ്പോള്‍ .. അരുണ്‍ ആ അമ്മയെ കുറിച്ച് ആലോചിച്ചു.. 23 വര്‍ഷം .. 23 വര്‍ഷം കൊണ്ട് വളര്‍ത്തി വലുതാക്കിയ ഒരു പാടു പ്രതീക്ഷകള്‍ കൊണ്ടു നടന്ന  ഒരു പാവം അമ്മ, ഇപ്പോള്‍ അവര്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രി യില്‍ മകളു ഒരിടിപ്പ് മാത്രം അവശേഷിക്കുന്ന ശരിരത്തിന് അടുത്ത് ഒന്നും ചെയ്യാനാകാതെ .. അരുണ്‍ അതുഒ ഓര്‍ത്തപ്പോള്‍ ശരീരം തളരുന്നത് പോലെ തോന്നി.. ഇശ്വര, എണ്ടെ കുഞ്ഞു വാവ 9 മാസം അശ്വതി യുടെ വയറ്റില്‍ ഉള്ളപ്പോള്‍ ഉണ്ടായ ടെന്‍ഷന്‍ എനിക്ക് ഒരക്കാന്‍ വയ്യാ.. അവിടുന്ന് പുറത്തു വന്നു 23 വര്‍ഷം വളര്‍ത്തിയ ഒരു അമ്മാ , അച്ഛന്‍ ... അവന്‍ അറിയാതെ അവന്‍റെ കണ്ണു നിറഞ്ഞു." നീ എന്തിനാ മോനെ ഇങ്ങനെ വിഷമിക്കുന്നത്, അവളും കുട്ടിഉം ഒരു കുഴപ്പവും ഇല്ലാതെ പുറത്തു വരും ".. അമ്മ അല്ലെ പറയുന്നത്. അമ്മ അവന്റെ മുടിയില്‍ കൈ ഓടിച്ചു .. ജീവിതത്തില്‍ ആദ്യം ആയി അമ്മയുടെ ആ തലോടല്‍ അവനില്‍ സഗടം നിറച്ചു .. അവളെ ഓര്‍ത്തു, ആ അമ്മയെ ഓര്‍ത്തു ..

സമയം ഏതാണ്ട് 2 AM കഴിഞ്ഞിരുന്നു, waiting റൂമിലെ TV അപ്പോളും ഓടികോണ്ടെ ഇരുന്നു .. എന്തോ അത്യാഹിതം പോലെ ഡോക്ടര്‍ മാരും നുര്സും മാരും ലബോര്‍ റൂമില്‍ ഓടിപോകുന്നത് , വരുന്നതു അല്‍പ്പം മാറിനിന്നു അരുണ്‍ കാണുന്നുടയിരുന്നു.

"ആരാ , അരുണ്‍ ?" പ്രായം അല്‍പ്പം തോനിക്കുന്ന നേഴ്സ് പുറത്തു വന്നു ആരോടെന്നു ഇല്ലാതെ ചോതിച്ചു ..

അമ്മ ആദ്യം ചാടി എഴുനേറ്റു .. "ഇവനാ !! " അരുണ്‍ പറയുന്നതിന് മുന്‍പ് തന്നെ അമ്മ അവര്‍ക്ക് മറുപടി കൊടുത്തു ..

അതേ !! അരുണ്‍ തലയാട്ടി ..

"അശ്വതി പ്രസവിച്ചു, പെണ്‍കുട്ടിയാണ് !!!!" യന്തിര്കമായി പറഞ്ഞു ഒപ്പിച്ചു അവരു  അകത്തേക്ക് പോയി ..

"കുട്ടിയും തള്ളയും ?" 

"2 പേരും സുഖം  അയീ ഇറക്കുന്നു, ഹസ്ബണ്ട് ഇനു വേണമെങ്കില്‍ കാണാം " അമ്മ യുടെ ആ ചോദ്യം ഇഷ്ട പെടാതെ നേഴ്സ് പറഞ്ഞു അവസാനിപ്പിച്ച്‌ അകത്തേക്ക് പോയി..

"ചെല്ല് മോനേ, നീ പോയി കണ്ടിട്ടു വാ !!" അമ്മ അവണ്ടെ കയില്‍ പിടിച്ചു വലിച്ചു എഴുനീല്‍പ്പിച്ചു ..


ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍ ... ന്യൂസ്‌ ചാനെല്‍ ആകെ ചുമന്നു ... കറത്തു ..

"ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി രണ്ടാഴ്ചത്തെ ധീരമായ ചെറുത്തുനില്‍പ്പിനൊടുവില്‍ മരണത്തിന് കീഴടങ്ങി"

അരുണ്‍ TV യില്‍ നിന്നും കണ്ണുകള്‍ വലിച്ചു എടുത്തു ... തനടെ കുട്ടിയെ കാണാന്‍ അകത്തേക്കു നടന്നു , തന്ടെ പെണ്‍കുട്ടിയെ കാണാന്‍ ...!!







[പേര് അറിയാത്ത എന്ടെ കൂടുകാരി ഇത് നിനക്കായി... നന്മയുടെ ഒരു തുള്ളി കണ്ണുനീരില്‍ ചാലിച്ചു  .. സ്വയം ലജ്ജിക്കുന്ന ഒരു നിസഗ കൂട്ടുകാരനില്‍ നിന്നും ]
 









No comments:

Post a Comment