Friday, January 15, 2010

കൂട്ടുകാരന്‍

'ഇന്ന് സുര്യഗ്രഹണം ആണ്' അമ്മയുടെ  വാര്‍ണിംഗ് കേട്ടാണ് കിടക്കയില്‍ നിന്നും മുഖം പോന്തിച്ചത്.. വീടിനു പുറത്തു പോകേണ്ട, അപ്പം ഉണ്ടാക്കിയിട്ടുണ്ട് കുളിച്ചിട്ടു വേഗം വന്നു കഴിച്ചോ ഇല്ലങ്കില്‍ അതും ചീത്തയാകും'. ഈ അമ്മയുടെ ഒരു കാര്യം എന്തൊക്കെ പൊട്ട  വിശ്വാസങ്ങളാണ് .... ആധുനികതയും  ശീലവും തമ്മില്‍  ഒരു ക്ലാഷ് ... എനിക്ക് ഒരു അല്‍പ്പം ദേഷ്യം വന്നു... മനസ് മുഴുവന്‍ കഴിഞ്ഞ രാത്രിയില്‍ കണ്ട ഒരു കൊറിയന്‍ സിനിമ യില്‍ ആയിരുന്നു അപ്പോഴും...

'മൈ സാസി ഗേള്‍' ഒരു കൊറിയന്‍ സിനിമ ഇംഗ്ലീഷ് subtittle ഉളത് കൊണ്ട്  കാര്യങ്ങള്‍ മനസിലാകും. കൊറിയന്‍ സിനിമ ആണെങ്കിലും വളരെ മിതത്വും പാലിച്ച scripting ഉം അവതരണവും ആണ് എന്നെ ആ സിനിമ ആകര്‍ഷിച്ചത് . പ്രണയമാണ് അവിടെ ചര്‍ച്ച ചെയ്യപെടുനത്‌ എങ്കിലും അതുപറഞ്ഞ രീതി യില്‍ എനിക്ക് താല്‍പ്പര്യം തോന്നി. അതിലെ  അമ്മ കഥാപാത്രം എന്‍റെ അമ്മയുടെ വളരെ അടുത്ത് നില്‍ക്കുനതായി  എനിക്ക് തോന്നി, തോന്നല്‍ അല്ല.. അത് വളരെ ശരിയാണ്... ' നീ ഇപ്പോഴും എന്നീറ്റിലെ ?' പ്രഷര്‍ കുക്കെര്‍ന്റെ   ശബ്ദം അമ്മയുടെ ചോദ്യത്തെ നേര്‍ത്ത്താക്കി  ..... ' ഈപ്പോളെ എഴുനീറ്റു ' നാന്‍ കുളുമുരിലേക്ക് ഓടി .


നല്ല തണുപ്പുണ്ട് വെള്ളത്തിന്‌, അമ്മുമ്മ  തെയ്ച്ച്പിടിപിച്ച കര്പൂര  എണ്ണ, സോപും ഷാമ്പു ഇട്ടു കഴുക്കി കളയുന്ന തിരക്ക് ..ആ സിനിമയിലെ  കുറച്ചു ഭാഗങ്ങള്‍ ഏതോ മലയാള സിനിമയില്‍ കണ്ടിട്ടുണ്ട് എന്ന് തോനുന്നു.. എന്‍റെ  ചിന്തകള്‍ വീണ്ടും  കൊറിയയിലേക്ക് ചേക്കേറി അവരുടെ  സംസക്കാരത്തെ കുറിച്ച് , ജീവിതത്തെ  കുറിച്ച്, പ്രണയത്തെ  കുറിച്ച് , പ്രണയ  സങ്കല്പ്പങ്ങളി കുറിച്ച്... ആവശ്യം ഉള്ള ഒരു കാര്യവും അല്ല! എങ്കിലും.......' നീ എന്താ അവിടെ  എടുക്കുന്നത് ?, മണിക്കൂര്‍  ഒന്നായി കുളിക്കാന്‍ കയറിയിട്ട്' അമ്മയുടെ  അതിശ്യോക്തിയില്‍ എനിക്ക് അല്‍പ്പം ദേഷ്യം വന്നു... കുളി കഴിഞ്ഞു...


നല്ല ചൂടുള്ള അപ്പവും കടലകറിയും .. മനോരമയിലൂടെ  കണ്ണോടിച്ചു നാന്‍ അത് ആസ്വദിച്ചു .... മുമ്പില്‍ TV നടക്കുന്നുണ്ട് ഓരോ ചാനല്‍കളും സുര്യ ഗ്രഹണം തിരിച്ചു മറിച്ചും കാണിക്കുന്നു, സ്റ്റഡി ക്ലാസുകള്‍ , debatukal , വിവരങ്ങള്‍ ... ' സുര്യന്‍ ചന്ദ്രനെ  മറക്കുന്നു അതാണ് ഗ്രഹണം.... സൌത്ത് ആഫ്രിക്ക യില്‍ ആണ് ആദ്യം ദൃശ്യം ആകുക ആറു മിനിറ്റും 29 seconds ആണ് മാത്രം. ഏറ്റവും ഒടുവില്‍ ചൈനയില്‍ അവസാനിക്കും .... 'ഓഹോ ! അപ്പോള്‍ അങ്ങനെ  ആണ് കാര്യങ്ങള്‍ ' നാന്‍ remote ലുടെ വിരലുകള്‍ ഓടിച്ചു..... "ഒരു കാരണവശാലും നഗ്ന നേത്രം കൊണ്ട് ഗ്രഹണം കാണാന്‍ ശ്രമിക്കരുത് " പ്രശസ്ത ENT വിഭാഗം മേധാവിയുടെ  ക്ലാസ്സ്‌... ശുദ്ധമായ നയനങ്ങള്‍  .... അലുംമെനിയം പതിച്ച കണ്ണട കൊണ്ടുമാത്രമായ് ഗ്രഹണം നോക്കാവൂ ... X-Ray Sheet, സണ്‍ ഗ്ലാസ്‌ ഒന്നും ഉപയോഗിക്കാന്‍ പാടില്ല... പണ്ട് ഫുട്ബാള്‍ കളിച്ചപ്പോള്‍ വീണു ഒടിഞ്ഞ കാലിന്‍റെ X-Ray ഷീറ്റ് കൊണ്ട് കാണാം എന്ന എന്‍റെ  മോഹം അവിടെ കൊലചെയ്യപെട്ടു...

കണ്ണ് വീണ്ടു അനുസരനയില്ലതവനെ പോല മനോരമയിലൂടെ പാറി നടന്നു.. ത്രിരാഷ്ട്ര ക്രിക്കറ്റഉം , ഹോക്കി ടീം ന്റെ  നിരാഹാരവും കടന്നു കണ്ണ് ചരമ പേജ് മുറിച്ചു കടക്കാന്‍  ശ്രമിക്കവെ അറിയാതെ അവനില്‍ തട്ടി നിന്നു..


ഹരികുമാര്‍ , 26 വയസു, ' പോന്നു മോനെ നിന്‍റെ  വേര്‍പാടിന്  ഇന്ന് ഒരു വയസ്‌, ഇനിയും  ജന്മങ്ങള്‍ കടന്നാലും ആ വേദന ഞങ്ങളെ വിട്ടു പോകില്ല- നിന്‍റെ ഓര്‍മയ്ക്ക് മുമ്പില്‍ അച്ഛന്‍ / അമ്മ, സഹോദരന്‍  '


ഞാന്‍  അറിയാതെ  എന്‍റെ  കൈ ആ  താള് മാത്രമായി എടുത്തു , കാലുകള്‍ എന്നെ  അടുക്കളയിലേക്കു  കൂടികൊണ്ട് പോയി.. ' അമ്മ , ഹരി മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം ആകുന്നു!' .  ' അതൈയോ!!, എത്ര പെട്ടാണ് ഒരു വര്‍ഷം പോയത് ഇന്നലെ പോലെ  ഓര്‍ക്കുന്നു ആ acidentum ഫോണ്‍ കോളും എല്ലാം...' അരിവാര്‍ത്ത‍ പാത്രത്തിലെ  കാടി  വെള്ളം ബക്കറ്റില്‍ ഒഴിക്കുനതി നിടയില്‍ അമ്മ 'നിങ്ങള്‍ 2കൊല്ലം അല്ലെ ഒന്നിച്ചു ഉണ്ടായോല്ലു?. ' അമ്മയ്കു അറിയില്ലേ  .. HSC മാത്രം.


അതിലും ഏത്രയോ  മുമ്പ് അവനെ എനിക്ക് അറിയാം, മുങ്ങാം കുഴിയിട്ട കളികൂട്ടുകാരനായ്  ആയി, ഏതിര്‍  ടീം ക്യാപ്റ്റന്‍ ആയി, ഗോളി ആയി.. പല രൂപത്തില്‍ ഉള്ള ചങ്ങാത്തം... ഒന്നിച്ചു കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പഠികാനായി രാമങ്കരിയില്‍ ചേര്‍ന്ന അന്നു മുതല്‍ ഉള്ള കൂട്ട്.. പിനീട് എത്രയോ ചിരികള്‍ക്ക്  തിരികൊളുത്തിയ ഊഷ്മളമായ ഓര്‍മ്മകള്‍...




1999  ബാച്ചില്‍ NSS GIRLS ഹൈ സ്കൂള്‍ HSC  പഠിക്കുന്ന കാലം. വഴക്കിനും , അനുസരണയില്ലയ്മക്കും  , തല്ലുകൊള്ളി തരത്തിനും കുപ്രസിദ്ധ മായ (പ്രസിദ്ധമായ എന്ന വാക്ക് പ്രയോഗിക്കാന്‍ ഒരു ഭയo) ഞങ്ങളുടെ സ്വന്തം സയന്‍സ് എ ബാച്ച്.





ഒരു നീണ്ട നാടക മണിയോട് ക്ലാസ്സ്‌  തുടങ്ങുകയായി.. അന്ന് HSC ക്ക് സ്വന്തം ബില്‍ഡിംഗ്‌ ഇല്ലാത്ത തിനാല്‍ പാര്‍വതി അമ്മ auditorium ആണ് HSCക്ക്  ക്ലാസ്സ്‌ നടക്കുന്നത്. ഒരു പാട് സുന്ദരികളും, സുന്ദരന്‍ മാരും ആയ വിദ്യാര്‍ത്ഥികളും  ഇവരെഒക്കെ നിലക്ക് നിറുത്താന്‍  പാടുപെടുന്ന അധ്യാപികമാര്‍ , തറവാട്ടില്‍ ആകെ ഉള്ള ഒരു ആണ്‍ തരി പോലെ ഞങ്ങളുടെ സ്വന്തം മലയാളം വിദ്വാനും... അങ്ങനെ  പോകുന്നു കാഴ്ചകള്‍...






ആദ്യം പറഞ്ഞ എ ബാച്ച് ഒരു സംഭവം തന്നെ ആയിരുന്നു, പഠിത്തം കമ്മി യാണ് എങ്കിലും ബാക്കി എല്ലാ പ്രവര്‍ത്തന മേഖലകളും  (പ്രായം ഒരു പ്രശ്നം അല്ലായിരുന്നു ) കഴിവ് തെളിയിച്ച ഒരു പറ്റം യുവ  ഹൃദയങ്ങള്‍... ഈ (ഉഴപ്പിന്റെ ) കൂട്ടായിമ്മ തകര്‍ക്കാന്‍ അവിടെ  ആളുകള്‍ ഉണ്ടായിരുന്നു . എല്ലായിടത്തെയും പോലെ ആദ്യ ബഞ്ചുകള്‍ നിറച്ചിരുന്നത് ബുദ്ധിമാന്മാരെ  കൊണ്ട് ആയിരുന്നു , അവരെ ഞങ്ങള്‍  പഠിപ്പിസ്റ്റുകള്‍ എന്ന് വിളിച്ചിരുന്നു.. എല്ലാ ടീച്ചര്‍ മാര്‍ക്കും അവരെ  ഇഷ്ടം ആയിരുന്നു... അവരില്‍ പലര്‍ക്കും കണ്ണാടി ഉണ്ടായിരുന്നു സോഡാ ഗ്ലാസ്സിന്‍റെ കനവും,  എല്ലാം പല physics ക്ലാസ്സു കളിലും പ്രതിപാദിക്കപെട്ടിരുന്നു ....
ഈ ഉള്ളവനും കുറി തല്ലു കൊള്ളികളും ഇപ്പോഴും പിന്‍ ബഞ്ച് കളില്‍ ആണ് വിഹാരിക്കുക.. (മുന്‍ ബഞ്ചുകള്‍  എനിക്ക് പേടി ഉണ്ടാക്കുന്ന ഭീകര  ജീവി ആയിരുന്നു ) രാകേഷ്, സുമിത്, മനു, ഹരി, അനൂപ്‌, സുജിത്  അങ്ങനെ  പോകുന്നു തല്ലു കൊള്ളികളുടെ  കൂട്ടായിമ്മ... എത്രയോ ടീച്ചേര്‍സ് ഞങ്ങളെ  ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടു എത്രയോ ടീച്ചേര്‍സ്ക്ലാ ഞങ്ങളുടെ ക്ലാസ്സുകളില്‍  നിന്നും ഇറങ്ങി പോയിരിക്കുന്നു... കണക്കു എടുപ്പ്... ദിവസങ്ങള്‍ നീളുന്ന ഒരു കാര്യമായാതിനാല്‍  ഉപേക്ഷിച്ചു.




ഉച്ചക്കത്തെ ക്ക് Bakery കള്‍ക്ക് എന്നും  മധുരം  ആയിരുന്നു ഒപ്പം കുളിരും... വീടുക്കാര്‍  അറിയാന്‍ പാടില്ലാത്ത പേരുപറഞ്ഞു പറ്റിച്ചു വാങ്ങുന്ന കാശ് എന്നും  CC Bakery യിലൈ  അലമാരകള്‍ വിലക്ക് വാങ്ങിയിരുന്നു... എത്രയെത്ര സുന്ദരമായ നിമിഷങ്ങള്‍ ജീവിതത്തി ആദ്യം ആയി ബിയര്‍ന്റെ  ടേസ്റ്റ് അറിഞ്ഞത് , സിഗരെറ്റിനെ വലിക്കാന്‍ പഠിച്ചത് എല്ലാം ഇവിടി വച്ചാണ് .. പദ്മരജന്റെയും , മുകുന്ദന്റെയും പ്രണയ ആക്ക്യാനങ്ങള്‍ കാണാതായി പഠിച്ചു പൊടിപ്പും തൊങ്ങലും വെച്ച് കടലാസ്സില്‍ ആക്കി എത്രയോ പെണ്‍കുട്ടികള്‍ക്ക് പെടക്കുന്ന ആ മൂന്നു ഇംഗ്ലീഷ് അക്ഷരങ്ങളും ചേര്‍ത്ത് കൊടുക്കാന്‍  തീരുമാനിച്ചത് ഇവിടെ  വെച്ചാണ്‌...അവിടുത്തെ  അലമാരകള്‍ക്കും, ബഞ്ചിനും ഇന്നും പറയാനുണ്ടാവും ഒരു പാട് കള്ളത്തരങ്ങളുടെ കഥ.....
 ഉച്ച ഊണിനു  എന്നും വാഴയിലുടെ മണം ആയിരുന്നു വരതുകൊരിയ പുഴ മീനും  , അച്ചരുകള് ടെയും സ്വാതും , അമ്മയുടെ  സ്നേഹംവും  ആയിരുന്നു.... പങ്കു വെയ്കുമ്പോള്‍ പോലും സ്വദുള്ള  കറികള്‍  കൈകള്‍ ഡസ്ക്ന്റെ  അടിയില്‍ ഒളുപ്പിച്ചു വക്കുമായിരിനു.... അന്നും പെണ്‍കുട്ടി കളും, അവരുടെ  പൊതികളും വിലക്കപെട്ടവ ആയിരുന്നു... ഞങ്ങള്‍ വിലക്ക പെട്ട കനികല്കു വേണ്ടി ദാഹിച്ചവരും .......... പെരുന്നയിലെ തൈപൂയം  ഒരു ആഘോഷം ആയിരിന്നു ഞങ്ങള്‍ക്ക് . അനൂപ്‌ എന്ന കൂടുക്കാരന്റെ വീട് അന്നു  വിലക്ക് വാങ്ങുന്ന ദിവസം... അമ്മയും, അച്ഛനും chilappol (മടിച്ചിആയ  ) Sister ഞങ്ങള്‍ക്ക്  ആഹാരം ഉണ്ടാക്കുന്ന ദിവസം... ആ ബഹളത്തിനു ഇടയില്‍ ഏവിടിയോ വെച്ചാണ്‌ ആദ്യമായി മദ്യം രുചിക്കുന്നത് ... കൈപക്ക ഉടെ കൈപുള്ള അവനെയും  വെള്ളവും, അച്ചാറും ചീര്‍ത്തു സേവിക്കുമ്പോള്‍ മുഖത്ത്  മീശക്ക് കട്ടി കൂടുന്ന പോലെ  തോന്നി...





ഈ വഴക്കാളി കൂട്ടത്തില്‍ ഒക്കെ  അവനും ഉണ്ടായിരുന്നു ഒരു നല്ല കുട്ടിയായി.. അത്ര നല്ലത് അല്ലെങ്കിലും...[MC] റോഡില്‍ നിന്നും [NSS] ഇലേക്ക് കയറാന്‍ രണ്ടു റോഡുകളാണ്  ഉള്ളത് , ഒന്ന് മെയിന്‍ ഗേറ്റ് ഇല്‍ കൂടി (സദരണയായി  സ്കൂള്‍ കുട്ടികളും,ഓഫീസ് സ്ടഫ്ഫും ഇത് വഴി നടന്നു പോകും)  പിന്നെ
 ഉള്ളത് കല്ലീഗെ ഗേറ്റ് റോഡ്‌ ആണ്! ഇത് കല്ലജ് കുട്ടികള്‍ക്ക് മാത്രം, എന്നിരുന്നാലും സുന്ദരിമാരായ പെണ്‍കുട്ടികളെ കാണുക എന്നത് എല്ലാ മീശ് മുളച്ച ആനുഗലുടെ പോലെ നങ്ങളുടെ   ആഗ്രഹമ ആയിരുന്നു... ടി പറഞ്ഞ കരനഗല്‍ കൊണ്ട് സുന്ദരന്‍ മാരായ ഞങ്ങള്‍ എപ്പോളും കല്ലജ് റോഡ്‌ ഇഷ്ടപെട്ടവരയിരുന്നു...


ഒരിക്കല്‍ ഉച്ച ഊണും കഴിഞ്ഞു കോളേജ് ഗേറ്റ് il കൂടി ഹരിയും, അനൂപും, ഈ ഉള്ളവനും കൂടി നടക്കുന്നു .. അമ്മയെ പറ്റിച്ചു ബിരിയാണി കഴിച്ചതിന്റെയോ  ആദ്യ ക്ലാസ്സ്‌ zoology ആയതു കൊണ്ടോ ഒരു ആലസ്യം മുഖതുണ്ട്... ഏതാണ്ട് റോഡിന്‍റെ  നടുക്കയാണ്  മൂന്നു പേരുടെയും  വരവ്.. കൈ കോര്‍ത്ത്‌ പിടിച്ചു ജാഥക്ക് പോകുന്നത് പോല .. zoology ക്ലാസ്സിനെ പറ്റിയും, ഇന്ത്യന്‍  ക്രിക്കറ്റ്‌ ടീംനെ പറ്റിയും,  ഷക്കീല  പടങ്ങളെ പറ്റിയും ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ പരാമര്‍ശങ്ങള്‍ നടക്കുന്നു... പെട്ടന്ന് ഒരു മാരുതി കാര്‍ വന്നു പുറകില്‍ സ്ലോ ചെയ്തു,  അവര്‍ക്ക് കയറി പോകണം എങ്കില്‍ ഞങ്ങള്‍ മാറി നില്‍ക്കണം... സര്‍വര്ത്ര പേടിച്ചു തൂറി ആയ ഈ ഉള്ളവന്‍ പറഞ്ഞു ' എടാ പുറകില്‍ ഒരു വണ്ടി ഉണ്ട് നമുക്ക് മാറി നടക്കാം"... അനൂപും ഞാനും സൈഡ് ലേക്ക് മാറി നടന്നു .. ' ആരാണ് എങ്കിലും ഹോണ്‍  അടിക്കാതെ ഞാന്‍  മാറില്ല' എന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ  ഹരി നടുകൂടെ തന്നെ നടന്നു.. ' ഇത് നിന്‍റെ രാമങ്കരി അല്ല ' അനൂപ്‌ ഓര്‍മിപ്പിച്ചു.. 'നീ പോടാ' മുടി കൈ കൊണ്ട് വകഞ്ഞു മാറ്റി അവന്‍ അവിടി തന്നെ  നിന്നു. അല്‍പ്പ നിമിഷങ്ങള്‍ ക്ക് അകം കാര്‍ തുറക്കപെട്ടു , അതില്‍നിന്നും ഒരു മധ്യ വയസ്ക്കന്‍ പുറത്തു ഇറങ്ങി . ഹരിയെ  തറപ്പിച്ചു നോക്കി അവന്‍ തിരിച്ചും ... 'ഏതോ കോളേജിലെ  പ്രൊഫസര്‍ ആണ് ! ഇവന് ഇതിന്ടി വല്ല കാര്യവും ഉണ്ടോ? ' ഞാന്‍  ആത്മഗതം പറഞ്ഞു. നോട്ടം അല്‍പ്പസമയം നീണ്ടു.. ഒന്ന് രണ്ടു ഡയലോഗ്  വന്നു... വന്നയാള്‍ കാര്‍ തുറന്നു വീണ്ടു കയറി ഒരു പഴയ ജയന്‍ പടത്തിലെ  സീന്‍ പോലെ ഹരി അല്‍പ്പം മാറി നിന്ന് കാര്‍ കടന്നു പോയി... അല്‍പ്പ ദൂരം ചെന്ന്  മെയിന്‍ ഗേറ്റ് ഇന്ടി അടുത്ത് നിന്നും . ഞെട്ടുന്ന കാഴ്ചയാണ് പിന്നി കണ്ടത്, സെക്യൂരിറ്റി ജീവനക്കാര്‍ ഓടി വന്നു കാറില്‍ നിന്നും  ഇറങ്ങിയ ആളെ  സല്യൂട്ട് ചെയുന്നു... ' എടാ പുല്ലെ , അയാള് ഏതോ വലിയ മനുഷ്യന്‍ ആണ്! ഇത് പ്രശ്നം ആകും മോനെ  ' .. 'നീ പോടാ പേടി തൊണ്ട' അവന്‍റെ സ്ഥിരം റെക്കോര്‍ഡ്‌ ചെയ്താ ഡയലോഗ്  എന്‍റെ  പേടി മാറ്റിയില്ല...






'ഇവന്‍ ഇവിടെ  പഠികുനതാണോ?' അദ്ഹത്തിന്റെ ചോദ്യം ഞങ്ങളുടെ ഹെഡ് മിസ്ട്രെസ്സ് കേട്ടത് കൈ കൂപ്പിയയിരുന്നു ...' പോയി.. ഇവിടുത്തെ  പഠിത്തം കഴിഞ്ഞു'... ഞാന്‍  മനസ്സില്‍ പറഞ്ഞു ... ഞങ്ങളെ  മൂന്ന് പേരും ഹെഡ് മിസ്ട്രെസ്സ്ന്റെ  മുന്‍പില്‍ വിചാരണക്ക് നിര്‍ത്തി . 'ഞാന്‍  ഹോണ്‍ അടിക്കുന്നത് കേട്ടില്ല' ഹരി പറഞ്ഞു ഒപ്പിച്ചു.. 'ഈ കുട്ടികള്‍ക്ക് മാറാം എങ്കില്‍ പിന്നെ നിനക്ക്എന്താ മാറിയാല്‍?' ഹെഡ് മിസ്ട്രെസ്സ് എനിക്കും അനൂപിനും നല്ല നടപ്പിനു സര്‍ട്ടിഫിക്കറ്റ് എഴിതി ഒപ്പിട്‌ തന്നു എന്നിട്ട് പഠിച്ചു മിടുക്കരാകാന്‍ zoology ക്ലാസ്സ്‌ ഇലേക്ക് അയച്ചു. 'ഇദേഹം ആരാ എന്ന് നിനക്ക് അറിയാമോ?' ഞങ്ങള്‍ ക്ലാസ്സ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ ഹെഡ് മിസ്ട്രെസ്സ് അവനോടു ചോദികുന്നത് കേള്‍ക്കാം.. ഇല്ല എന്ന് അവന്‍ തലയാട്ടി കാണണം.. ഉത്തരം അവര്‍ തന്നെ പറഞ്ഞു ' സുകുമാരന്‍ നായര്‍ സര്‍'.. (ഇപ്പോഴത്ത bahumanyan aya [NSS] അസ്സിസ്റ്റ്‌. പ്രസിഡണ്ട്‌ . ) ഒരു ഞെട്ടലോടു കൂടി ആണ് ഞാന്‍  zoology ക്ലാസ്സില്‍ കയറിയത്... പിന്നെയും   സമയം എടുത്തു ഹരി ക്ലാസ്സില്‍ കയറാന്‍... കാരണം തിരക്കിയപ്പോള്‍ ഹരിപ്പാട്‌ പോയ അച്ഛന്‍ വരന്‍ അല്‍പ്പം വൈകി എന്ന് ഒരു ചിരിയോടി അവന്‍ മൊഴിഞ്ഞു......




ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം എന്‍റെ  ഓട്ടോഗ്രഫില്‍ അവന്‍ എഴുതിയത് ഇപ്പോളും ഒരു കനീര്‍ തുള്ളിയുമായി ചാലിച്ച് നാന്‍ വായിച്ചു...





' മറക്കുവാന്‍ പറയാന്‍ എന്ത് എളുപ്പം




മണ്ണില്‍ പിരക്കാതിരി ക്കലാണ് അതിലെള്ളുപ്പം




മറവി  തന്‍ മാറിടത്തില്‍ മറിക്കാന്‍ കിടന്നാലും




ഓര്‍മ്മകള്‍ ഓടി എന്നെ ഉണര്‍തിടിന്നു'

എല്ലാം പെട്ടാണ് ആയിരുന്നു ഒരു ടിപ്പര്‍ ലോറി കാലന്റെ  കൊട്ടേഷന് മയി വന്ന ഒരു  പ്രഭാതം  .... പമ്പനദിയുടെ അഗധങ്ങളിലേക് അവന്‍ വലിച്ചു ഏറിയപെട്ട നശിച്ച പകല്‍... എന്തയിരിക്കാം  അവന്‍ അവസാനം ആലോചിച്ചത്... കരഞ്ഞിട്ടുണ്ടാകുമോ?? ,... അമ്മെ  എന്ന് ഉറക്കി വിളിചിരിക്കുമോ??? അവസാന ശ്വാസം അവന്പിടഞ്ഞുട്ടുണ്ടാകുമോ?...




ഒരു ഞെട്ടലോടെ ഞാന്‍ അമ്മയെ  ശ്രദ്ധിച്ചു... 'എടാ നീ എവിടാ ഈ നോക്കുന്നത്! ഗ്രഹണം തുടങ്ങി കേട്ടോ.. ഇപ്പോള്‍ ആകാശത്ത് സൂര്യനും , ചന്ദ്രനും മാത്രം..അടുത്ത ആറു  മിനുട്ടുകള്‍ അകം ചന്ദ്രന്‍ സുര്യനി വിഴുങ്ങും... ഏഷ്യാനെറ്റ്‌ ലൈവ് ആയി കാണിക്കുന്നുണ്ട്... channal മാറ്റിയ അനുജനെ  ശകാരിച്ചു  കൊണ്ട് അമ്മ തുടര്‍ന്ന്..' വെക്കട അത് ഇനി ഇത് [3019] ഇലി ഉള്ളു!! അന്നു നമ്മള്‍ ആരും ഉണ്ടാകില്ല ഇത് കാണാന്‍...... 'ഇല്ലമ്മ !! അമ്മ ഉണ്ടാകും പേടികേണ്ട... ' അനുജന്‍ അമ്മേ ചൊടിപ്പിച്ചു....


അതെയോ!!, ഞാന്‍ ജനലിലൂടി പുരതൈക്കുനോക്കി സാരിയാണ് ആകെ  മൂടി കിടക്കുന്നു... സന്ധ്യ ആയതു പോല തോനുന്നു... മെല്ല എഴുനേറ്റു അമ്മ കാണാതെ  മുറിയില്‍ നിന്നും കാല് ഓടിഞ്ഞപ്പോള്‍ എടുത്ത x-ray ഉമായി വീടിനു  മുകളി കയറി... സത്യം! അമ്മ പറഞ്ഞത് പോല തന്നെ ... സുര്യന്‍ ചന്ദ്രനെ  വിഴുങ്ങുന്നു... പയ്യെ പയ്യെ സുര്യന്‍ ഇല്ലാതാവുന്നു ...നാന്‍ അത് നോക്കി അങ്ങനെ നിന്നു  ആകാശത്ത്  അവര്‍  2പേര് മാത്രം .. മറ്റാരുമില്ല.....


പെട്ടന്നു എന്‍റെ  കണ്ണ് മൂന്നാമതൊരു  മിന്നുന്ന നക്ഷത്രത്തില്‍ ഉടക്കിയത്... സുര്യനും ചന്ദ്രനും അടുത്തായി മറ്റൊരു നക്ഷത്രം... അത് എന്നെ നോക്കി കണ്ണ് ചിമ്മിക്കുന്നു ... എനിക്ക് അതിശയം ആയി  ..x-ray ഉടെ തകരാറില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം നാന്‍ വീണ്ടു ആകാശത്തേക്ക് നോക്കി.. അതേ! അത്  അവിടെ തന്നെ ഉണ്ട്... അതു എന്നെ നോക്കുന്നു, എന്നെ തന്നെ  നോക്കുന്നു , എന്നോട് സംസാരിക്കുന്നു, എനിക്ക് അറിയ പാടില്ലാത്ത ഭാഷയില്‍, എനിക്ക് കേള്‍ക്കാന്‍ പാടില്ലാത്ത ദൂരത്തു നിന്നും... ഉച്ചത്തില്‍.....




വേദനിക്കുന്ന  ഓര്‍മയുടെ ഈ ദിനത്തില്‍ ... പ്രിയ കൂടുകര അത് നീയിരുന്നു വോ????
ആവാം...






' മറക്കുവാന്‍ പറയാന്‍ എന്ത് എളുപ്പം
മണ്ണില്‍ പിരക്കാതിരി ക്കലാണ് അതിലെലുപ്പം
മറവ് തന്‍ മാറിടത്തില്‍ മറിക്കാന്‍ കിടന്നാലും
ഓര്‍മ്മകള്‍ ഓടി എന്ത് ഉണര്തിടുന്നു'